8 JANUARY 2025
NEETHU VIJAYAN
ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയതാണ് നിലക്കടല. ദിവസവും ഇവ കഴിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Credit: Freepik
നിലക്കടല ഒരു മികച്ച സസ്യ അധിഷ്ഠിത പ്രോട്ടീൻ ഉറവിടമാണ്. അതിനാൽ ദിവസവും ഇവ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തൂ.
ആരോഗ്യകരമായ കൊഴുപ്പുകൾ കൂടുതലായതിനാൽ അവ കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്തി നിങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
നിലക്കടലയിലെ നാരുകളും പ്രോട്ടീനും നിങ്ങളെ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും വിശപ്പിനെ ശമിപ്പിക്കുകയും ചെയ്യും.
നിയാസിൻ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പുഷ്ടമായ ഇവ ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്ന ഒന്നാണ്.
വിറ്റാമിൻ ഇ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ നിലക്കടല ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
നിലക്കടലയിലെ മഗ്നീഷ്യം അസ്ഥികൾക്കും എല്ലുകൾക്കും വളരെ നല്ലതാണ്.
Next: ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്