ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് പപ്പായ. ഇത് നിരവധി ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. പപ്പായ കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
പപ്പായയിൽ അടങ്ങിയിട്ടുള്ള പപ്പൈൻ എന്ന എൻസൈം മലബന്ധം തടയാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
നാരുകൾ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയ പപ്പായ, കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും.
ധാരാളം നാരുകൾ അടങ്ങിയ പപ്പായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മികച്ചതാണ്.
വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ ഉറവിടമായ പപ്പായ, രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഗുണം ചെയ്യും.
വിറ്റാമിൻ സി, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ, ധാതുക്കൾ എന്നിവ അടങ്ങിയ പപ്പായ വിവിധതരം സന്ധിവേദനകളെ അകറ്റി നിർത്താൻ സഹായിക്കുന്നു.
പപ്പായയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ മികച്ചതാണ്.