23 November 2024
വെജിറ്റേറിയൻസിന്റെ ഭക്ഷണക്രമത്തിൽ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് പനീർ. പനീര്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ ഇനി പറയുന്നവയാണ്...
Pic Credit: Getty Images
പ്രോട്ടീനും അവശ്യ പോഷകങ്ങളും ഉള്ളതിനാൽ പനീർ മെച്ചപ്പെട്ട ആരോഗ്യം നൽകും. പനീർ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നത് കൊണ്ട് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല.
കാത്സ്യവും ഫോസ്ഫറസും പനീറില്‍ ധാരാളം അടങ്ങിയിരിക്കുന്നത് പേശികളുടെ വളർച്ചയ്ക്കും മൊത്തത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾക്കും സഹായകരമാണ്.
കാര്‍ബോ കുറഞ്ഞതും പ്രോട്ടീന്‍ കൂടിയതുമായ ഭക്ഷണമായതിനാൽ ശരീരഭാരം കുറയാനായി ഡയറ്റ് എടുക്കുന്നവർക്ക് പനീർ നല്ല ഓപ്ഷനാണ്.