രുചിയിൽ മാത്രമല്ല ഗുണത്തിലും മുമ്പിൽ തന്നെയാണ് വെളുത്തുള്ളി. ദിവസവും രാവിലെ ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
വയറിലെ അണുബാധകളെ ചെറുക്കാനും, ദഹന പ്രശ്നങ്ങൾ അകറ്റാനും വെളുത്തുള്ളി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
വെളുത്തുള്ളിയിലെ അല്ലിസിൻ ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്.
വെളുത്തുളിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സിയും ആന്റി-ഓക്സിഡന്റുകളും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
വിറ്റാമിൻ സിയും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയ വെളുത്തുള്ളി ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
വെറും വയറ്റിൽ ഒരല്ലി വെളുത്തുള്ളി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
വെളുത്തുള്ളിയുടെ ആന്റി-ബാക്റ്റീരിയൽ ഗുണങ്ങൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും.