ആരോഗ്യ ഗുണങ്ങൾ ധാരാളം അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഇവ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിന്റെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ഏലയ്ക്ക

Image Courtesy: Getty Images/PTI/Freepik

ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുള്ള ഏലയ്ക്ക കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍

ദിവസവും ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.  

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍

ഏലയ്ക്ക കഴിക്കുന്നത് സ്‌ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

സ്ട്രെസ് കുറയ്ക്കാന്‍

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവച്ചരച്ച് കഴിക്കുന്നത് ഗ്യാസ്ട്രബിൾ, വയര്‍ വീര്‍ത്തിരിക്കുക പോലുള്ള ദഹന പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കും.

ദഹനം മെച്ചപ്പെടുത്താൻ

ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഏലയ്ക്ക, ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ പോലുള്ള പ്രശ്നങ്ങൾ തടയാനും, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

രോഗപ്രതിരോധശേഷി

ആന്‍റി ബാക്ടീരിയൽ ഗുണങ്ങള്‍ അടങ്ങിയ ഏലയ്ക്ക വായ്നാറ്റം അകറ്റാനും മികച്ചതാണ്.

വായ്നാറ്റം അകറ്റാൻ

NEXT: പനി അകറ്റാൻ ചായയിലുണ്ട് മാജിക്ക്