പോഷക​ഗുണങ്ങളാൽ സമ്പുഷ്ടമായ പഴമാണ് ലിച്ചി. ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ ലിച്ചി പതിവായി കഴിക്കുന്നതിന്റെ ഗുണങ്ങൾ നോക്കാം.

ലിച്ചി 

വ്യായാമത്തിന് ശേഷം ലിച്ചി പതിവായി കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതിൽ കലോറി കുറവാണ്.

വയർ കുറയ്ക്കാൻ

ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ലിച്ചി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത്തിന് ഗുണം ചെയ്യും.

രോഗപ്രതിരോധശേഷി

ഉയർന്ന അളവിൽ ആന്റി-ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ള ലിച്ചി കഴിക്കുന്നത് ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു.

സ്ട്രെസ് കുറയ്ക്കാൻ

ലിച്ചിയിലുള്ള വിറ്റാമിൻ സി ചർമ്മത്തിൻ്റെ ഇലാസ്തികതയും ദൃഢതയും നിലനിർത്താൻ സഹായിക്കുന്ന കൊളാജന്റെ ഉത്പാദനം വർധിപ്പിക്കുന്നു.

ചർമ്മത്തിന്റെ ആരോഗ്യം

ജലാംശവും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയ ലിച്ചി പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

ദഹനം മെച്ചപ്പെടുത്തുന്നു

ഉയർന്ന അളവിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുള്ള ലിച്ചി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വളരെ നല്ലതാണ്.

ഹൃദയാരോഗ്യം

കലോറി കുറവും ജലാംശം കൂടുതലുമായ ലിച്ചി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.

ശരീരഭാരം നിയന്ത്രിക്കാൻ