വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും തുടങ്ങി ധാരാളം പോഷകങ്ങൾ അടങ്ങിയ പഴമാണ് കിവി. ഇത് പതിവായി കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ നോക്കാം.
വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമായ കിവിപ്പഴം പതിവായി കഴിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുള്ള കിവിപ്പഴം മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പൊട്ടാസ്യം ധാരാളം അടങ്ങിയ കിവിപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
ഉയർന്ന അളവിൽ ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ സി, പോളിഫെനോൾ എന്നിവയടങ്ങിയ കിവിപ്പഴം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ധാരാളം അടങ്ങിയ കിവിപ്പഴം പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
കിവിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, വിറ്റാമിൻ ഇ, മറ്റ് ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ചർമ്മത്തിലെ ചുളിവുകളും പ്രായത്തിൻ്റെ പാടുകളും കുറയ്ക്കുന്നു.
കലോറി കുറവും നാരുകൾ കൂടുതലുമായ കിവി വിശപ്പ് നിയന്ത്രിക്കാനും അമിതമായ ആസക്തി കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.