TV9 Malayalam
വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. വെളുത്തുള്ളി കഴിച്ചാലുള്ള 5 ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
Pic Credit: Getty Images
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ സംയുക്തം ഹൈപ്പര്‍ടെന്‍ഷന്‍ കുറയ്ക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വെളുത്തുള്ളി സഹാകരമാണെന്ന് പഠനങ്ങൾ പറയുന്നു.
വെളുത്തുള്ളിയില്‍ കാണപ്പെടുന്ന സള്‍ഫര്‍ സംയുക്തങ്ങൾ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
വെളുത്തുള്ളി ദഹനം എളുപ്പമാക്കുന്നു. സ്ഥിരമായി വെളുത്തുള്ളി കഴിച്ചാല്‍ വയറ് സ്തംഭനം, ഗ്യാസ്, മലബന്ധം എന്നിവ മാറിക്കിട്ടും.