ഇപ്പോഴത്തെ വേനൽചൂട് അതികഠിനമാണ്. ഈ ചൂടിൽ ശരീരം തണുപ്പിക്കുക എന്നതും ആരോഗ്യം കാക്കാനും നമ്മൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
ചൂടിൽ ഏറ്റവും നല്ലതാണ് തൈര് കഴിക്കുന്നത്. തൈരിൽ പ്രോബയോട്ടിക്സ്, പ്രോട്ടീൻ, അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. തൈരിലെ പ്രോബയോട്ടിക്സുകളും പ്രോട്ടീനും ദഹനത്തെ പിന്തുണച്ച് വയറു വീർക്കൽ, അസിഡിറ്റി എന്നിവ കുറയ്ക്കുന്നു.
തൈരിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുള്ളതിനാൽ നിങ്ങളുടെ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുന്നത് തടയുകയും ചെയ്യുന്നു.
വേനൽക്കാല ചൂടിൽ ചർമ്മത്ത് പൊള്ളലേൽക്കാനും അസ്വസ്ഥമാക്കുകയും ചെയ്യും. തൈര് കഴിക്കുന്നത് ശരീരം തണുപ്പിച്ച് ഇതിൽ നിന്ന് ആശ്വാസം നൽകുന്നു.
തൈരിലെ പ്രോബയോട്ടിക്സ് നിങ്ങളുടെ കുടലിൽ കൂടുതൽ നല്ല ബാക്ടീരിയകൾ സൃഷ്ടിക്കുന്നു. ഇത് സീസണൽ രോഗങ്ങളെ അകറ്റി നിർത്തുന്നു.
തൈരിൽ കലോറി കുറവാണ്. അതിനാൽ നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ഭക്ഷണക്രമത്തിൽ ഇത് ഉൾപ്പെടുത്താം.
കാൽസ്യം, വിറ്റാമിൻ ഡി എന്നിവയാൽ സമ്പുഷ്ടമായ തൈര്, അസ്ഥികളെ ശക്തിപ്പെടുത്താനും സാന്ദ്രത നിലനിർത്താനും ഈ പോഷകങ്ങൾ സഹായിക്കുന്നു.