വിറ്റാമിൻ എ, സി, കെ, ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് ചെറി. ഇത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ നോക്കാം.
ചെറി പതിവായി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന മെലാറ്റോനിൻ എന്ന ഹോർമോണിന്റെ ഉത്പാദനം വർധിപ്പിക്കുന്നു.
പൊട്ടാസ്യം കൊണ്ട് സമ്പുഷ്ടമായ ചെറി പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
കലോറി വളരെ കുറഞ്ഞതും വിറ്റാമിനും ഫൈബറും ധാരാളം അടങ്ങിയതുമായ ചെറി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ചെറി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ആന്റി ഓക്സിഡന്‍റുകളാൽ സമ്പുഷ്ടമായ ചെറി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ചെറി പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
വിറ്റാമിൻ ബി, സി എന്നിവ അടങ്ങിയ ചെറി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും മുടിയുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്.