21 OCTOBER 2024
ASWATHY BALACHANDRAN
വിറ്റാമിൻ ബി 6, കെ, ഫോസ്ഫറസ്, ആന്റി ഓക്സിഡന്റ്സ് എന്നിവ കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലിന്റെയും മസ്തിഷ്കത്തിന്റെയും ആരോഗ്യം വർധിപ്പിക്കുന്നു.
Pic Credit: Freepik
കാരറ്റിലുള്ള പൊട്ടാസ്യം രക്തക്കുഴലുകളിലെ മർദം കുറക്കാൻ സഹായിക്കും. അത് രക്തപ്രവാഹത്തെ സഹായിക്കുകയും രക്തസമ്മർദ്ദം കുറക്കുകയും ചെയ്യും.
ബീറ്റ കരോട്ടിൻ, ലൂട്ടീൻ, ലൈകോപെൻ എന്നിവ കൂടാതെ വൻ തോതിൽ സിലിക്കണും കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ചർമത്തിന്റെയും നഖങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാൻ ഇവ സഹായിക്കും.
കൊളസ്ട്രോൾ നില ഉയരുന്നത് തടയാൻ സഹായിക്കുന്ന വിധത്തിലുള്ള കാൽസ്യം കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാഘാതമുൾപ്പെടെയുള്ള രോഗങ്ങൾ കുറക്കാൻ സഹായിക്കുന്നു.
നാരംശം കൂടുതലുള്ളതിനാൽ തന്നെ കാരറ്റ് ദഹനത്തിന് ഏറ്റവും നല്ലതാണ്. ശോധനകൂടി മെച്ചപ്പെടുന്നതോടെ ആരോഗ്യകരമായ ദഹന വ്യവസ്ഥ നിലനിർത്താൻ സാധിക്കും.
Next: വിളർച്ചയ്ക്കും രക്തക്കുറവിനു പരിഹാരം വീട്ടിലുണ്ട്...