നമുക്ക് സുലഭമായി ലഭിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് വഴുതന. എന്നാൽ ഗുണത്തിന്റെ കാര്യത്തിലും ഇത് ഒട്ടും പുറകിലല്ല. വഴുതന കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങൾ നോക്കാം.

വഴുതന

Image Courtesy: Freepik

വഴുതനയിൽ അടങ്ങിയിരിക്കുന്ന ആൻറിഓക്സിഡൻറുകൾ ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.

ഹൃദയാരോഗ്യം

നാരുകൾ ധാരാളം അടങ്ങിയ വഴുതന പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

വഴുതന ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

വഴുതനയിൽ അടങ്ങിയിട്ടുള്ള ഫീനോളിക് സംയുക്തങ്ങൾ എല്ലുകളെ ശക്തിപ്പെടുത്താൻ വളരെ നല്ലതാണ്.

എല്ലുകളുടെ ആരോഗ്യം

ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയ വഴുതന വിളർച്ച തടയാൻ സഹായിക്കുന്നു.

വിളർച്ച അകറ്റാൻ

കലോറി കുറവുള്ള വഴുതന ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കാൻ

NEXT: വിളർച്ച മാറ്റാൻ ഈന്തപ്പഴം കഴിക്കാം