അല്‍പം കയിച്ചാലും പാവയ്ക്ക സൂപ്പറാണ്!

14 October 2024

Sarika KP

മിക്കയാൾക്കും ഇഷ്ടമല്ലാത്തതും എന്നാല്‍ ഏറെ ആരോഗ്യ ഗുണം ഉളളതുമായ പച്ചക്കറിയാണ് പാവയ്ക്ക.

ഏറെ ആരോഗ്യ ഗുണം ഉളള പച്ചക്കറി

Pic Credit: Gettyimages

വിറ്റാമിന്‍ ബി 1, ബി 2, ബി 3, സി, മഗ്‌നീഷ്യം, ഫോളേറ്റ്, സിങ്ക്, ഫോസ്ഫറസ്, മാംഗനീസ് എന്നിവയുടെ മികച്ച ഉറവിടമാണിത്.

മികച്ച ഉറവിടം

 പാവയ്ക്കയിൽ അടങ്ങിയ രാസവസ്തുക്കൾ ഗ്ലൂക്കോസ് ആഗിരണം ഉയർത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു

പാവയ്ക്ക കരളിൽ അടിഞ്ഞിരിക്കുന്ന വിഷാംശം ഇല്ലാതാക്കുന്നു. കരൾ എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. കരളിന്റെ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കാക്കുന്നു.

കരളിനെ ശുദ്ധമാക്കുന്നു

പാവയ്ക്ക കഴിക്കുന്നത് മുഖക്കുരു, പാടുകള്‍, ചര്‍മ്മത്തിലെ അണുബാധകള്‍ എന്നിവയെ തടയുന്നു

മുഖക്കുരുവിനെതിരെ പോരാടുന്നു

 പാവയ്ക്ക വിറ്റാമിന്‍ സിയുടെ വളരെ സമ്പന്നമായ ഉറവിടമാണ്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു

പാവയ്ക്കയുടെ നീര്  കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ മെറ്റബോളിസത്തിന് ആവശ്യമായ പിത്തരസ ആസിഡുകള്‍ സ്രവിക്കാന്‍ കരളിനെ ഉത്തേജിപ്പിക്കുന്നു.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

Next: വാൾനട്സ് കുതിർത്ത് കഴിച്ചു നോക്കൂ... ​ഗുണങ്ങൾ ഏറെയുണ്ട്