1 DECEMBER 2024
NEETHU VIJAYAN
ഭംഗി പോലെ തന്നെ ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിൻ എ, ബി 6, സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഇതിലുണ്ട്.
Image Credit: Freepik
പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെ നല്ലതാണ്.
നൈട്രേറ്റ് അടങ്ങിയ ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ്.
ഗ്ലൈസെമിക് സൂചിക കുറവും ഫൈബർ ധാരാളം അടങ്ങിയതുമായ ബീറ്റ്റൂട്ട് പ്രമേഹ രോഗികൾ നല്ലതാണ്.
നാരുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് തലച്ചോറിൻറെ ആരോഗ്യത്തിനും നല്ലതാണ്.
ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് അനീമിയ അഥവാ വിളർച്ചയെ തടയാൻ സഹായിക്കും. കരളിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
Next വൻകുടൽ അണുബാധ തടയാൻ ഇവ ശീലമാക്കാം