16 MARCH 2025
NEETHU VIJAYAN
വേനലല്ലേ അല്പം ചില്ലാവാം... വഴിയരികിലെ നിത്യസാന്നിധ്യമാണ് കരിമ്പ് ജ്യൂസ്. ചൂടിന് ആശ്വാസം ഏക്കുന്നതിലുപരി ഗുണങ്ങളും ഏറെയാണ്.
Image Credit: FREEPIK
കരിമ്പ്, ഇഞ്ചി, ശർക്കര, പുതിനയില, ചെറുനാരങ്ങാനീര് എന്നിവയാണ് സാധാരണ കരിമ്പ് ജ്യൂസിൽ ചേർക്കാറുള്ളത്.
കരിമ്പ് ജ്യൂസ് കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ പുറന്തള്ളുന്നതിന് ഇത് സഹായിക്കുന്നു.
രക്തശുദ്ധീകരണത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കരിമ്പ് ജ്യൂസ് കുടിക്കുന്നത് സഹായിക്കുന്നു.
ചൂട് സമയത്ത് ശരീരത്തിൽ നിർജലീകരണമുണ്ടാകുന്നത് തടയാൻ ഏറെ നല്ലൊരു മാർഗമാണ് കരിമ്പ് ജ്യൂസ്.
ചില തരം ക്യാൻസറുകളെ ചെറുക്കാനും കരിമ്പ് സഹായകമാണെന്നാണ് വിവിധ ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.
Next: വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം