വെറുംവയറ്റിൽ  പച്ച പപ്പായ ജ്യൂസ് കൂടുക്കൂ... ​ ഗുണങ്ങൾ ഏറെ.

29  NOVEMBER 2024

NEETHU VIJAYAN

വിറ്റാമിനുകളായ എ, സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയ നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പച്ച പപ്പായ.

പച്ച പപ്പായ

Image Credit: Freepik

ധാരാളം നാരുകളുള്ള പച്ച പപ്പായ ജ്യൂസ് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത്  ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും.

വെറുംവയറ്റിൽ 

വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ പച്ച പപ്പായ ജ്യൂസ് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.  

പ്രതിരോധശേഷി

ഫൈബർ ധാരാളം അടങ്ങിയ പച്ച പപ്പായ ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും നല്ലതാണ്.

വിശപ്പ് കുറയ്ക്കുന്നു

 ഉയർന്ന നാരുകൾ ഉള്ളതിനാൽ പച്ച പപ്പായ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.

കൊളസ്ട്രോൾ

പൊട്ടാസ്യം അടങ്ങിയ പച്ച പപ്പായ ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

 ഹൃദ്രോഗ സാധ്യത

വിറ്റാമിൻ എ അടങ്ങിയ പച്ച പപ്പായ ജ്യൂസ് കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

കണ്ണുകൾക്ക്

Next ഭക്ഷണം കഴിച്ച് സ്ട്രസ് കുറച്ചാലോ?