ഇരുമ്പ്, മാംഗനീസ്, ആന്റി-ഓക്സിഡന്റുകൾ തുടങ്ങി ശരീരത്തിന് ആവശ്യമായുള്ള നിരവധി പോഷകങ്ങൾ ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്‌പൂൺ ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. ഇവയുടെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ജീരക വെള്ളം

Image Courtesy: Getty Images/PTI

ശരീരത്തിൽ ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന വിളർച്ച തടയാൻ ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്.

വിളർച്ച തടയാൻ 

ധാരാളം ഫൈബർ അടങ്ങിയ ജീരകം ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

ധാരാളം പൊട്ടാസ്യം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കാൻ

ജീരക വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഇവയിൽ കലോറിയും കുറവാണ്.

ശരീരഭാരം നിയന്ത്രിക്കാൻ

ആർത്തവ സമയത്ത് ജീരക വെള്ളം കുടിക്കുന്നത് ആർത്തവ വേദന, നടുവേദന എന്നിവ ശമിപ്പിക്കാൻ നല്ലതാണ്.

ആർത്തവ വേദന കുറയ്ക്കാൻ

കാർമിനേറ്റിവ് ഗുണങ്ങളുള്ള ജീരകം ഗ്യാസ്, വയറിളക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. 

ഗ്യാസ് കുറയ്ക്കാൻ

NEXT: ചർമ്മം സുന്ദരമാക്കാൻ ഈ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.