4 NOVEMBER 2024
NEETHU VIJAYAN
ഭക്ഷണം പാകം ചെയ്യുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് മല്ലി.
Image Credit: Freepik
ഭക്ഷണത്തിനു രുചി കൂട്ടുക മാത്രമല്ല, ശരീരത്തിൻറെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
പ്രോട്ടീൻ, അയേൺ, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ സി, കെ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് മല്ലി.
കരോട്ടിനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ആന്തോസയാനിനുകൾ തുടങ്ങിയ ആന്റിഓക്‌സിഡൻ്റ് ഗുണങ്ങളും അവയ്ക്കുണ്ട്.
ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയ മല്ലിയിട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
ആർത്തവസമയത്തെ വയറുവേദനയെ തടയാനും മല്ലി വെള്ളം കുടിക്കുന്നത് നല്ലതാണ്.
ഫൈബറും പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയതിനാൽ വണ്ണം കുറയ്ക്കാനും ഇവ സഹായിക്കും.
Next: പ്രമേഹമുള്ളവർക്ക് പപ്പായ കഴിക്കാമോ?