വൈറ്റമിന്‍ ബി 6, വൈറ്റിമിന്‍ ബി 3, മഗ്നീഷ്യം, വൈറ്റമിന്‍ സി, സിങ്ക്, കാത്സ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകള്‍ ധാരാളമായി ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.
പതിവായി വെറും വയറ്റില്‍ ഏലയ്ക്ക വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കല്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കും.
ഏലയ്ക്ക വെള്ളം കുടിക്കുന്നതിലൂടെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് ഗ്ലൂക്കോസ് കൊഴുപ്പായി സംഭരിക്കുന്നതിനുള്ള സാധ്യതയും ഏലയ്ക്ക വെള്ളം കുറയ്ക്കും.
ഏലയ്ക്ക വെള്ളത്തിലുള്ള ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്.
കൂടാതെ ഏലയ്ക്ക വെള്ളത്തിലടങ്ങിയ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
ഇവയ്ക്ക് പുറമെ അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാനും ഏലയ്ക്ക വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് സഹായിക്കും.
ഏലയ്ക്കയിലുള്ള ധാരാളം ആന്റിഓക്‌സിഡന്റുകള്‍ ചില ക്യാന്‍സര്ഡ സാധ്യതകളെ കുറയ്ക്കാനും സഹായിക്കുന്നതാണ്.