ജനപ്രിയമായ പാനീയങ്ങളുടെ പട്ടികയില്‍ ബിയറുകള്‍ക്കും സ്ഥാനമുണ്ട്. ലോകത്തുള്ളവരില്‍ ഭൂരിഭാഗം പേരും ബിയര്‍ കുടിക്കാന്‍ ഇഷ്ടപ്പെടുന്നു.
മദ്യത്തിനേക്കാള്‍ വീര്യം കുറഞ്ഞ ബിയര്‍ ശരീരത്തിന് ദോഷം ചെയ്യില്ലെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ ഇത് കഴിക്കുന്നത് ഒരു പരിധിയില്‍ കവിയാന്‍ പാടില്ല. ബിയറിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം.
ബിയറില്‍ ധാരാളം പോഷകങ്ങളും വീഞ്ഞില്‍ ഉള്ളതിനേക്കാള്‍ വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു.
പ്രോട്ടീന്‍, വൈറ്റമിന്‍ ബി, അയണ്‍, കാത്സ്യം, ഫോസ്‌ഫേറ്റ്, ഫൈബര്‍ തുടങ്ങിയവയും ബിയറില്‍ അടങ്ങിയിരിക്കുന്നു.
ബിയറില്‍ ചെറിയ അളവില്‍ കുടിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
മാത്രമല്ല ബിയര്‍ കുടിക്കുന്നത് വഴി വൃക്കയിലെ കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യതയും കുറയുന്നു.
ബിയറിലുള്ള ലയിക്കുന്ന ഫൈബര്‍ ശരീരത്തിലെ മോശം കൊളസ്‌ട്രോളായ എല്‍ഡിഎല്ലിന്റെ സാധ്യത കുറയ്ക്കുന്നു.