വണ്ണം കുറയുന്നില്ലേ? വിഷമിക്കേണ്ട  ഡ്രാഗൺ ഫ്രൂട്ട്  കഴിച്ച് നോക്കൂ... 

14 JULY 2024

NEETHU VIJAYAN

റെഡ് ഡ്രാഗൺ ഫ്രൂട്ട്, വൈറ്റ് ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി പല നിറങ്ങളിലും ഇവ കാണപ്പെടാറുണ്ട്. ആരോ​ഗ്യ ​ഗുണങ്ങളുടെ കാര്യത്തിൽ മുന്നിലാണ്.

ഡ്രാഗൺ ഫ്രൂട്ട്

Pic Credit: INSTAGRAM

ജലാംശം ധാരാളം അടങ്ങിയ ഈ പഴത്തിൽ ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു.

പല പോഷകങ്ങൾ

Pic Credit: FREEPIK

മിതമായ അളവിൽ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്തെല്ലാം ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നോക്കാം.

മിതമായ അളവിൽ

Pic Credit: FREEPIK

പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ  ഡ്രാഗൺ ഫ്രൂട്ട് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

എല്ലുകളുടെ ആരോഗ്യം

Pic Credit: FREEPIK

രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കുന്നു.

രക്ത സമ്മർദ്ദം

Pic Credit: FREEPIK

വിറ്റാമിൻ സി ധാരാളം അടങ്ങിയ പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. അതിനാൽ തന്നെ ഇവ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.

രോഗപ്രതിരോധ ശേഷി

Pic Credit: FREEPIK

ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവർക്കും ഡ്രാഗൺ ഫ്രൂട്ട് കഴിക്കാം.

വണ്ണം കുറയ്ക്കാം

Pic Credit: FREEPIK

പ്രമേഹ രോഗികൾക്കും ഡ്രാഗൺ ഫ്രൂട്ട് കഴിക്കാവുന്നതാണ്. ഇതിലെ ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

പ്രമേഹ രോഗികൾ

Pic Credit: FREEPIK

Next: കിവി കിടിലമാണ്..!; താരൻ മാറി മുടി വളരാൻ ഇത് മാത്രം മതി