മധുരമില്ലാത്ത ഭക്ഷണക്രമത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെങ്കിലും ഇവ ഒഴിവാക്കിയാലുള്ള ഗുണങ്ങൾ ചില്ലറയൊന്നുമല്ല. പഞ്ചസാര ഒഴിവാക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ നോക്കാം.
ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രമേഹ സാധ്യതയെ നിയന്ത്രിക്കുകയും ചെയ്യുന്നു.
ഡയറ്റിൽ നിന്നും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കുന്നത് വഴി അമിതവണ്ണം തടയുന്നു.
പഞ്ചസാരയുടെ അമിതമായ ഉപയോഗം ഒഴിവാക്കുന്നത് പല്ലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഏറെ സഹായിക്കും.
പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുന്നത് ഊര്‍ജനില നിലനിര്‍ത്താനും മൊത്തത്തിലുള്ള ക്ഷീണം അകറ്റാനും സഹായിക്കും.
ശാരീരികാരോഗ്യം മാത്രമല്ല പഞ്ചസാര ഡയറ്റിൽ നിന്നും ഒഴിവാക്കുന്നത് മനസികാരോഗ്യത്തിനും വളരെ നല്ലതാണ്.
പഞ്ചസാര ഒഴിവാക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കരളിന്‍റ ആരോഗ്യത്തിനും നല്ലതാണ്.
ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും തിളക്കവും ഇലാസ്തികതയും നിലനിർത്താനും പഞ്ചസാര ഒഴിവാക്കുന്നതാണ് നല്ലത്.