സാലഡ് വെള്ളരി കഴിക്കുന്നത് കൊണ്ട് ഒട്ടനവധി ആരോഗ്യ ഗുണങ്ങളുണ്ട്. വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ ഇവയില്‍ ധാരാളം അടങ്ങിയിരിക്കുന്നു.
അള്‍സര്‍, മലബന്ധം, നെഞ്ചെരിച്ചില്‍ തുടങ്ങിയ ദഹന സംബന്ധമായ അസുഖങ്ങള്‍ തടയാന്‍ വെള്ളരി സഹായിക്കും.
വെള്ളരിയുടെ വിത്തിനും ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ഇത് ഫൈബറിന്റെ മികച്ച ഉറവിടം കൂടിയാണ്.
മൂത്രനാളിയില്‍ ഉണ്ടാകുന്ന അണുബാധ തടയുന്നതിനും ക്ഷീണവും സമ്മര്‍ദവും അകറ്റാനും വിത്ത് സഹായിക്കും.
വെള്ളരിയുടെ വിത്തില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണ ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ വളരെ മികച്ചതാണ്. ടോകോട്രിയനോള്‍സ് എന്ന ഘടകം ചര്‍മത്തിനെ പ്രകോപിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കും.
ത്വക്കിലുണ്ടാകുന്ന ചുവപ്പ്, തടിപ്പ്, ചൊറിച്ചില്‍, വീക്കം എന്നിവയെ കുറയ്ക്കാന്‍ ഇത് വളരെ നല്ലതാണ്.
കൂടാതെ മോയ്‌സ്ചറൈസിങ് ഓയിലുകളില്‍ ഉള്ള പാല്‍മിറ്റോലിക് ആസിഡ് വെള്ളരിയുടെ സീഡ് ഓയിലില്‍ ഉണ്ട്.
ഓയിലില്‍ ഉള്ള ഒമേഗ 3 ഫാറ്റി ആസിഡ് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു.
കൂടാതെ ഇവ കൊളാജന്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. വൈറ്റമിന്‍ ഇയും ധാരാളം അടങ്ങിയതിനാല്‍ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു.