ഹൃദയം പൊന്നുപോലെ കാത്തോളും; ഡാർക്ക് ചോക്ലേറ്റ് ശീലിക്കാം

13 SEPTEMBER 2024

ASWATHY BALACHANDRAN

ചോക്ലേറ്റ് ഇഷ്ടമല്ലാത്ത ആരുമില്ല. ഡാർക്ക് ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കുന്നതിലൂടെ നിരവധി ആരോ​ഗ്യ​ഗുണങ്ങളുണ്ട്. 

ചോക്ലേറ്റ് 

Pic Credit:  Getty Images

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ചെറുപ്പം നിലനിൽത്താൻ ഇത് സഹായിക്കും. 

ആൻ്റിഓക്‌സിഡൻ്റ്

ഫ്ലേവനോയ്ഡുകൾ രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഹൃദയാരോഗ്യം

ഫ്ലേവനോയ്ഡുകളുടെയും കഫീൻ്റെയും സാന്നിഥ്യം കാരണം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തും

തലച്ചോറിൻ്റെ പ്രവർത്തനം

ഡാർക്ക് ചോക്ലേറ്റിലെ എൻഡോർഫിൻ, സെറോടോണിൻ എന്നിവയുടെ സാന്നിധ്യം മൂഡ് മെച്ചപ്പെടുത്തും

മൂഡ്

രക്തത്തിലെ നൈട്രിക് ഓക്സൈഡിൻ്റെ അളവ് വർദ്ധിപ്പിച്ച് രക്തചംക്രമണം മെച്ചപ്പെടുത്താൻ ഡാർക്ക് ചോക്ലേറ്റിന് കഴിയും.

രക്തചംക്രമണം

Next: കരളിനെ കാക്കും; ബ്രൊക്കോളി ശീലമാക്കൂ