13 JANUARY 2025
NEETHU VIJAYAN
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഏലയ്ക്ക.
Image Credit: Freepik
വിറ്റാമിൻ ബി, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.
ദിവസവും ഒരു ഏലയ്ക്ക ചവച്ച് കഴിക്കുന്നത് ശ്വാസകോശത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ വളരെ നല്ലതാണെന്ന് വിദഗ്ധർ പറയുന്നു.
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഏലയ്ക്ക ചവച്ച് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.
ചുമ, ജലദോഷം, ശ്വാസംമുട്ടൽ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏലയ്ക്ക വളരെ നല്ലതാണ്.
ഭക്ഷണത്തിന് ശേഷം ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കുന്നതിലൂടെ നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
ഗ്യാസ്ട്രബിൾ, ഗ്യാസ് കെട്ടി വയറു വീർത്തിരിക്കുക, അസിഡിറ്റി, ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾക്കും ഇവ നല്ലതാണ്.
Next: തൊലി കളയാതെ കഴിക്കാവുന്ന പഴങ്ങൾ