05 April 2025
Sarika KP
Pic Credit: Freepik
പച്ചക്കറികളില്‍ ഒട്ടുമിക്കയാളുകള്‍ക്കും ഇഷ്ടമുളള ഒന്നാണ് ക്യാരറ്റ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട ക്യാരറ്റിന് നിരവധി ഗുണങ്ങളാണുള്ളത്.
ക്യാരറ്റില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. കാര്‍ബോഹൈഡ്രേറ്റിന്റെയും കൊഴുപ്പും കുറവാണ്
ക്യാരറ്റിലെ നാരുകളുടെ ഗണ്യമായ അളവ് ദഹനത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
വിറ്റാമിന്‍ എ, സി, കെ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഇവയെല്ലാം ചര്‍മ്മത്തിന് വളരെയധികം ഗുണം ചെയ്യുന്നു.
ചര്‍മ്മത്തിലെ കൊളാജന്‍ ഉത്പാദനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്റെ ഇലാസ്തികതയ്ക്കും സഹായിക്കുന്നു.
ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും സ്ട്രോക്ക് സാധ്യത തടയുകയും ചെയ്യുന്നു.
കാഴ്ചശക്തി നിലനിർത്താൻ സഹായിക്കുന്ന ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവയാൽ സമ്പുഷ്ടമാണ് ക്യാരറ്റ്.
ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി 6 ശരീരത്തിന്റെ പ്രതിരോധശേഷിക്ക് ഗുണം ചെയ്യും. ക്യാരറ്റ് ജ്യൂസില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.