മുലപ്പാൽ കരുതി വയ്ക്കാനും വഴികൾ.. 

18  AUGUST 2024

ASWATHY BALACHANDRAN

നവജാത ശിശുവിന്റെ തലച്ചോറിന്റെയും കണ്ണിന്റെയും വികാസത്തെയും മാനസിക വളർച്ചയെയും സഹായിക്കുന്നതു മുലപ്പാലാണ്.

മുലപ്പാൽ

Pic Credit: FREEPIK

നിർജലീകരണം തടയാനും നവജാത ശിശുവിന്റെ ശരീരോഷ്മാവ് ക്രമീകരിക്കാനും സഹായിക്കും.

നിർജലീകരണം

Pic Credit: FREEPIK

പ്രമേഹം, സീലിയാക് ഡിസീസ്, രക്താർബുദം, വയറിളക്കം, ചെവി പഴുപ്പ്, ന്യുമോണിയ, മറ്റ് അണുബാധകൾ എന്നിവയിൽ നിന്നു സംരക്ഷിക്കാൻ മുലപ്പാലിലെ ആന്റിബോഡികൾ സഹായിക്കും.

ആന്റിബോഡികൾ

Pic Credit: FREEPIK

ജോലിക്കു പോകുമ്പോഴും മുലപ്പാൽ ശേഖരിച്ചു വച്ചു കുഞ്ഞിനു നൽകാം.

മുലപ്പാൽ ശേഖരിക്കാം

Pic Credit: FREEPIK

കൈകളും സ്തനങ്ങളും സോപ്പും വെള്ളവുമുപയോഗിച്ചു കഴുകി വൃത്തിയാക്കിയ ശേഷം കൈകൾ കൊണ്ടോ, പമ്പുപയോഗിച്ചോ മുലപ്പാൽ പിഴിഞ്ഞെടുക്കാം.

എങ്ങനെ?

Pic Credit: FREEPIK

അന്തരീക്ഷ ഊഷ്മാവിൽ 4 മണിക്കൂറും റഫ്രിജറേറ്ററിൽ 4 ദിവസം വരെയും ഈ പാൽ സൂക്ഷിക്കാം.

സൂക്ഷിക്കാം

Pic Credit: FREEPIK

Next: തണുത്ത വെള്ളത്തിൽ കുളി ശീലമാക്കണോ?