4 SEPTEMBER 2024
ASWATHY BALACHANDRAN
ദാഹവും ക്ഷീണവും അകറ്റുന്ന രുചികരമായ പാനീയം ഏതെന്നു ചോദിച്ചാൽ നാരങ്ങാവെള്ളം എന്നുതന്നെയാവും ഉത്തരം.
Pic Credit: FREEPIK
നിർജലീകരണം തടയാനും ആരോഗ്യഗുണങ്ങളേറെയുള്ള നാരങ്ങാ വെള്ളം സഹായിക്കും. വിവിധ തരത്തിൽ നാരങ്ങാവെള്ളം ഉണ്ടാക്കാം.
തിളപ്പിച്ച നാരങ്ങാ വെള്ളം ആണ് അതിലൊന്ന്. സാധാരണ വെള്ളത്തിനും തണുത്ത വെള്ളത്തിനും പകരം തിളപ്പിച്ച വെള്ളമാണ് ഇതുണ്ടാക്കാൻ ഉപയോഗിക്കുന്നത്.
വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. ഒരു നാരങ്ങയുടെ ജ്യൂസിൽ ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമായ ഡെയിലി വാല്യൂ (DV) വിന്റെ 21 ശതമാനം അടങ്ങിയിട്ടുണ്ട്.
നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഫ്ലേവനോയിഡും നാരങ്ങയിൽ ധാരാളമുണ്ട്. കൊഴുപ്പ്, അന്നജം, ഷുഗർ ഇവ വളരെ കുറഞ്ഞ പാനീയമാണിത്.
പൊട്ടാസ്യം, ഫോളേറ്റ്, വൈറ്റമിൻ ബി എന്നിവയും വൈറ്റമിനുകളും ധാതുക്കളും നാരങ്ങയിലുണ്ട്.
Next: മുത്തശ്ശിമാരെ കൂൾ ആക്കണോ; ആപ്പിൾ സഹായിക്കും