Health benefits of Black tea: കട്ടൻ കുടിക്കുന്ന ശീലമുണ്ടോ? ഈ ​ഗുണങ്ങൾ ഉറപ്പ്

22 June 2024

TV9 MALAYALAM

ദിവസവും നാല് കപ്പ് കട്ടന്‍ കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് നാലുശതമാനം കുറയ്ക്കുന്നതായി കണ്ടെത്തിയതായി പുതിയ പഠനം പറയുന്നു.

കട്ടന്‍ കാപ്പി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായകരമാകും. മധുരം ചേര്‍ക്കാതെ കുടിച്ചാലാണ് ഇരട്ടി ഗുണം ലഭിക്കുന്നത്.

ശരീരഭാരം കുറയ്ക്കാന്‍

കട്ടന്‍ കാപ്പിയില്‍ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത്.

ക്ലോറോജെനിക് ആസിഡ്

പുതിയ കൊഴുപ്പ് കോശങ്ങളുടെ ഉത്പാദനം വൈകിപ്പിക്കുന്നു. അതായത് ശരീരത്തിലെ കലോറി കുറയ്ക്കുന്നു.

കലോറി കുറയ്ക്കുന്നു

കാപ്പിയില്‍ കഫീന്‍ അടങ്ങിയിട്ടുണ്ടെന്നും ഇത് ശരീരത്തിന് പലതരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ടെന്നും വിദഗ്ധന്‍ പറഞ്ഞു. ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുന്ന ഒരു സ്വാഭാവിക ഉത്തേജകമാണ്.

കഫീന്‍

അതേ സമയം ഉയര്‍ന്ന അളവില്‍ കഫീന്‍ കഴിക്കുന്നത് ശരീരത്തിലെ ജലാംശത്തിന്റെ തോതിനെ ബാധിക്കുമെന്നും നിര്‍ജ്ജലീകരണത്തിന് സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു

നിര്‍ജ്ജലീകരണം

അമിതമായ കാപ്പികുടി ഉറക്കമില്ലായ്മ, ഉത്കണ്ഠ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വയറുവേദന, തലവേദന, ഓക്കാനം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും

പാര്‍ശ്വഫലങ്ങള്‍ 

എനർജി ഡ്രിങ്ക് കഴിക്കുന്നവർക്ക് മുടി കൊഴിച്ചിൽ കൂടുമോ? പുതിയ പഠനം പറയുന്നതിങ്ങനെ