ബദാം കഴിച്ചാല്‍ പലതാണ് ഗുണങ്ങള്‍

06 April 2025

TV9 Malayalam

Pic Credit: Freepik

ശരീരത്തിന് ഏറെ നല്ലതാണ് ബദാം കഴിക്കുന്നത്. ബദാമിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ, പ്രോട്ടീൻ, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്

ബദാം

ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് ഫാറ്റ്‌സ്‌, നാരുകൾ, പ്രോട്ടീൻ, വിവിധ പ്രധാന പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് ബദാം

ഗുണങ്ങള്‍

ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് സെല്ലുകളെ ഓക്‌സിഡേറ്റീവ് ഡാമേജുകളില്‍ നിന്ന് സംരക്ഷിക്കും.

ആന്റിഓക്‌സിഡന്റുകൾ

വിറ്റാമിൻ ഇ സ്രോതസ്സുകളിൽ ഒന്നാണ് ബദാം. വിറ്റാമിൻ ഇ നിരവധി ആരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

വിറ്റാമിൻ ഇ

ബദാമിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. മെറ്റബോളിക് സിൻഡ്രോമിനും ടൈപ്പ് 2 പ്രമേഹത്തിനും ഇത് നല്ലതാണെന്നാണ് പറയുന്നത്‌

മഗ്നീഷ്യം

കുറഞ്ഞ മഗ്നീഷ്യം അളവ് ഉയർന്ന രക്തസമ്മർദ്ദവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ബദാം കഴിക്കുന്നത്‌ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പ്രയോജനപ്പെടാം

രക്തസമ്മർദ്ദം

ബദാം കഴിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് നേരിയ തോതിൽ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പറയുന്നു

എൽഡിഎൽ

നട്സിൽ പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം, മറ്റ് നട്സ് എന്നിവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ പ്രയോജനപ്പെടും.

വിശപ്പ് കുറയ്ക്കും