പച്ചക്കായയുടെ ആരോ​ഗ്യ​ഗുണങ്ങൾ

01 December 2024

TV9 Malayalam

കറയാണെന്ന് പറഞ്ഞ് മാറ്റി വയ്ക്കുന്ന പച്ചക്കായയ്ക്ക് നിരവധി ആരോ​ഗ്യ ​ഗുണങ്ങളുണ്ട്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും കായയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

പച്ചക്കായ

Pic Credit: Freepik

പച്ചക്കായയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തിന് ഏറെ ഗുണം ചെയ്യും. മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യത്തിനും ഇവ സഹായിക്കുന്നു.

ദഹനം

പച്ചക്കായയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിച്ചു നിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ഹൃദയാരോഗ്യം

പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പച്ചക്കായയിൽ അടങ്ങിയ നാരുകൾ അടങ്ങിയ സഹായിക്കും.

പ്രമേഹം

വിറ്റാമിന്‍ സി, ബി6, കെ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ പച്ചക്കായ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

തലമുടി

Next: വെറും വയറ്റിൽ പച്ച പപ്പായ ജ്യൂസ് കുടിക്കൂ...​ഗുണങ്ങൾ ഏറെ