16 JANUARY 2025
NEETHU VIJAYAN
സെലിബ്രിറ്റികൾക്കിടയിൽ പ്രശസ്തമായ ഒരു രീതിയാണ് ഐസ് ബാത്ത്. ഐസി ബാത്ത് തെറാപ്പി എന്നും അറിയപ്പെടുന്നു.
Image Credit: Freepik
ശാരീരികവും വൈകാരികവുമായിട്ടുള്ള നിരവധി ആരോഗ്യ ഗുണങ്ങൾ ഐസി ബാത്തിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു.
ഐസ് ബാത്ത് രക്തയോട്ടം വർദ്ധിപ്പിക്കാനും ഹൃദയമിടിപ്പ് കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
അത്‌ലറ്റുകൾക്ക് പലപ്പോഴും പരിക്കുകൾ സംഭവിക്കാറുണ്ട്. ഇതിലൂടെയുണ്ടാകുന്ന വേദന കുറയ്ക്കാൻ ഈ തെറാപ്പി നല്ലതാണ്.
ഐസ് ബാത്ത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
ഐസ് ബാത്ത് നിങ്ങളുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
ശരീര താപനില കുറയ്ക്കുകയും ശരീരത്തിലെ മെലറ്റോണിൻ പോലുള്ള ഹോർമോണുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ ഉറക്കം മെച്ചപ്പെടുത്തുന്നു.
Next: മൂക്കിൽ ദശ വളരുന്നുണ്ടോ? എങ്ങനെ തിരിച്ചറിയാം