10 MARCH 2025
NEETHU VIJAYAN
ഒരു ഉഷ്ണമേഖലാ ഫലമാണ് പാഷൻ ഫ്രൂട്ട്. തെക്കേ അമേരിക്കയിൽ നിന്നെത്തിയ ഈ കുഞ്ഞൻ ഇന്ന് കേരളത്തിൽ ഏറെ സുലഭമാണ്.
Image Credit: Freepik
പർപ്പിൾ, മഞ്ഞ എന്നിവയാണ് ഏറ്റവും അറിയപ്പെടുന്ന പാഷൻ ഫ്രൂട്ടിലെ ഇനങ്ങൾ. ഈ പഴത്തിന്റെ 76 ശതമാനവും ജലാംശം ആണ്.
പാസിഫ്ലോറ എഡുലിസ് എന്നറിയപ്പെടുന്ന ഈ ഫലത്തിൽ അവശ്യ വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ധാരാളമുണ്ട്.
നാരുകളാൽ സമ്പന്നമാണ് പാഷൻ ഫ്രൂട്ട്. ഇവ ദഹനത്തിന് സഹായിച്ച് കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും മലബന്ധം തടയുകയും ചെയ്യും.
ലാറ്റക്സ് അലർജി ഉള്ളവർക്ക് പാഷൻ ഫ്രൂട്ട് കഴിച്ചാൽ അലർജി ഉണ്ടാക്കാം.
അതുപോലെ പാഷൻ ഫ്രൂട്ടിന്റെ തൊലിയിൽ സയനൈഡിന്റെ അംശമുള്ള സയനോജനിക് ഗ്ലൈക്കോസൈഡുകൾ ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട്.
Next: നെല്ലിക്ക ജ്യൂസ് കുടിക്കാനുമുണ്ട് ഒരു സമയം?