15 March 2025
SHIJI MK
Freepik Images
പൈനാപ്പിളിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ശരീരഭാരം കുറയ്ക്കാനും ദഹനത്തിനുമെല്ലാം മിടുക്കന്‍ തന്നെ.
വൈറ്റമിന്‍ സി, മാംഗനീസ്, ദഹന എന്‍സൈമുകള്‍ എന്നിവയും പൈനാപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
പോഷകങ്ങള്‍ ഉണ്ടെങ്കിലും അമിതമായി പൈനാപ്പിള്‍ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും.
അരക്കറ്റ് പൈനാപ്പിളില്‍ 15 ഗ്രാം കാര്‍ബോഹൈഡ്രേറ്റുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നു.
പ്രമേഹ രോഗികള്‍ അമിതമായി പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പിന്നെയും വര്‍ധിക്കുന്നു.
പൈനാപ്പിളിലുള്ള ബ്രോമെലൈന്‍ എന്‍സൈം രക്തം നേര്‍പ്പിക്കുന്നതിനാല്‍ മരുന്നുകള്‍ കഴിക്കുന്നവരില്‍ രക്തസ്രാവമുണ്ടാക്കുന്നു.
പൈനാപ്പിള്ളിലുള്ള അസിഡിറ്റി ഗുണം കാരണം മോണയും പല്ലിന്റെ ഇനാമലും മോശമാകുന്നു.
വെറും വയറ്റില്‍ പൈനാപ്പിള്‍ കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. പകല്‍ 10നും 11നും ഇടയിലാണ് പൈനാപ്പിള്‍ കഴിക്കാന്‍ നല്ലത്.
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!