08 November 2024

SHIJI MK

ദിവസം മൂന്ന്  ഈന്തപ്പഴം വെച്ച് കഴിക്കാം

Unsplash Images

ഈന്തപ്പഴത്തിന് ഒരുപാട് ഗുണങ്ങളുണ്ടെന്ന് പറയേണ്ടതില്ലല്ലോ. ഒരു ദിവസം മൂന്ന് ഈന്തപ്പഴം കഴിക്കണമെന്നാണ്. എന്താണ് അതിന് കാരണമെന്ന് അറിയാമോ?

ഈന്തപ്പഴം

വിറ്റാമിന്‍ സി,ബി 1, ബി 2, എ, കെ എന്നിവയും അതോടൊപ്പം മാക്രോ ന്യൂട്രിയന്റുകളും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.

ഗുണങ്ങള്‍

100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലിഗ്രാം കാത്സ്യം അടങ്ങിയതിനാല്‍ ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

കാത്സ്യം

ഈന്തപ്പഴത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയതിനാല്‍ ഇത് വിശപ്പ് കുറയ്ക്കുന്നു. കൂടാതെ ദഹനം മെച്ചപ്പെടുത്തി മലബന്ധം തടയുന്നു.

മലബന്ധം

100 ഗ്രാം ഈന്തപ്പഴത്തില്‍ 696 മില്ലിഗ്രാം പൊട്ടാസ്യം, 54 മില്ലിഗ്രാം മഗ്നീഷ്യം, 0.9 മില്ലിഗ്രാം ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ബിപി കുറയ്ക്കാന്‍ സഹായിക്കും.

രക്ത സമ്മര്‍ദം

ആവശ്യമായ അളവില്‍ ഈന്തപ്പഴം ദിവസവും കഴിക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കും.

കൊളസ്‌ട്രോള്‍

കൂടാതെ ഈന്തപ്പഴം കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഹൃദയം

ആര്‍ത്തവമുണ്ടാകുമ്പോഴുള്ള വേദന കുറയ്ക്കാനും ഈന്തപ്പഴം കഴിക്കുന്നത് സഹായിക്കും.

ആര്‍ത്തവം

വിളര്‍ച്ചയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഈന്തപ്പഴം ഏറെ നല്ലതാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്താന്‍ ഇത് സഹായിക്കും.

ഹീമോഗ്ലോബിന്‍

മുളപ്പിച്ച പയര്‍ കൂടുതല്‍ ദിവസം കേടാവാതെ സൂക്ഷിക്കണോ?

NEXT