വീട്ടിൽ നെല്ലിക്ക ഉണ്ടോ? ഒരു കിടിലൻ അച്ചാർ ഇടാം

28 November 2024

JENISH THOMAS

ഔഷധഗുണങ്ങൾ ഏറെ ലഭിക്കുന്ന ഫലങ്ങളിൽ ഒന്നാണ് നെല്ലിക്ക

നെല്ലിക്ക

Pic Credit: TV9 Network/Getty Images

ആൻ്റിഓക്സിഡൻ്റ്, പ്രേമഹം നിയന്ത്രിക്കുക, ക്യാൻസറിനെ പ്രതിരോധിക്കാനുള്ള ശേഷി തുടങ്ങിയ നിരവധി ഗുണങ്ങളാണ് നെല്ലിക്കയ്ക്കുള്ളത്

നെല്ലിക്കയുടെ ഗുണങ്ങൾ

ഇത്രയധികം ഗുണഫലങ്ങൾ ഉള്ള നെല്ലിക്ക ഒന്ന് അച്ചാറിട്ട് കഴിച്ചാലോ. രൂചിയും ലഭിക്കും ഗുണഫലങ്ങളും ലഭിക്കും

നെല്ലിക്ക അച്ചാർ

നെല്ലിക്ക, വെള്ളത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില്ല എന്നിവയാണ് നെല്ലിക്ക അച്ചാറിന് വേണ്ട പ്രധാനപ്പെട്ട ചേരുവകൾ

നെല്ലിക്ക അച്ചാറിടാം

ആദ്യം ആവശ്യത്തിന് നെല്ലിക്ക എടുത്ത് ഉപ്പിട്ട വെള്ളത്തിൽ പുഴുങ്ങിയെടുക്കണം. ശേഷം ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞു മാറ്റണം. 

ആദ്യം പുഴുങ്ങാം

ശേഷം വെള്ളിത്തുള്ളി ആവശ്യത്തിനെടുക്കുക. ഇഞ്ചിയും മുളകും അരിഞ്ഞും കറിവേപ്പില രണ്ടോ മൂന്നോ തണ്ട് എടുത്തു വെക്കുക

ഇനി ചേരുവകൾ അരിയാം

എണ്ണ ചൂടാക്കി കടക്ക് പൊട്ടിക്കുക. ശേഷം ഉലവു ചേർക്കുക, പിന്നാലെ അരിഞ്ഞുവെച്ചിരിക്കുന്ന ഇഞ്ചി പച്ചമുളക്, വെള്ളുത്തുള്ളി കറിവേപ്പില തുടങ്ങിയവ ചേർത്ത് മൂപ്പിച്ചെടുക്കുക

അടുപ്പ് കത്തിച്ചോളൂ

മൂപ്പിച്ചെടുത്തതിന് ശേഷം ഉപ്പും മുളക് പൊടിയും മഞ്ഞപ്പൊടിയും കായപ്പൊടിയും ആവശ്യത്തിന് ചേർത്ത് ഇളക്കുക.

പൊടികൾ ചേർത്തോളൂ

ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക. പിന്നാലെ അതിലേക്ക് അരിഞ്ഞു മാറ്റിവെച്ചിരിക്കുന്ന നെല്ലിക്കകൾ ചേർക്കുക.

അവസാനം

ഒന്ന് തിളപ്പിച്ചതിന് ശേഷം വെള്ളം വറ്റിച്ചെടുക്കുക. അടിപൊളി നെല്ലിക്ക അച്ചാർ റെഡി.

നെല്ലിക്ക അച്ചാർ റെഡി

Next: ചെമ്പരത്തി ചായയുടെ മാജിക്! ഗുണങ്ങൾ അറിയാം