26 December 2024
TV9 Malayalam
ക്രിക്കറ്റ് ആരാധകര്‍ക്ക് സുപരിചിതനാണ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. 2024ലെ തന്റെ ടെസ്റ്റ് ടീമിനെ താരം തിരഞ്ഞെടുത്തു
Pic Credit: PTI/Getty
ഇന്ത്യന്‍ താരം യശ്വസി ജയ്‌സ്വാളാണ് ഭോഗ്ലെയുടെ ടീമിലെ ഓപ്പണര്‍. ഇംഗ്ലണ്ട് താരം ബെന്‍ ഡക്കറ്റാണ് സഹ ഓപ്പണര്‍
മൂന്നാം നമ്പറില്‍ ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണെ കമന്റേറ്റര്‍ തിരഞ്ഞെടുത്തു. ജോ റൂട്ടും, ഹാരി ബ്രൂക്കും മധ്യനിരയിലെ മറ്റ് ബാറ്റര്‍മാര്‍
ടീമിലുള്ളത് രണ്ട് ഓള്‍ റൗണ്ടര്‍മാര്‍. ഇന്ത്യയുടെ രവീന്ദ്ര ജഡേജയും, ശ്രീലങ്കയുടെ കമിന്ദു മെന്‍ഡിസും. ടീമിലെ രണ്ട് സ്പിന്നറും ഇവര്‍ മാത്രം
ഭോഗ്ലെയുടെ ടീമിലെ വിക്കറ്റ് കീപ്പര്‍ പാക് താരമായ മുഹമ്മദ് റിസ്‌വാനാണ്
ജസ്പ്രീത് ബുംറ നയിക്കും. ഗസ് അറ്റ്കിന്‍സണും, കാഗിസോ റബാഡയും മറ്റ് പേസര്‍മാര്‍
വിരാട് കോഹ്ലി, രോഹിത് ശര്‍മ, ഋഷഭ് പന്ത് തുടങ്ങിയവര്‍ ടീമില്‍ ഇല്ലാത്ത പ്രമുഖര്‍
Next: 2024ലെ ഇന്ത്യയുടെ കായിക നേട്ടങ്ങള്‍