മാതൃദിനമൊക്കെ അല്ലേ വരുന്നത്. അമ്മമാരെ ആശംസകള്‍ കൊണ്ട് മൂടാന്‍ ആരും മറക്കാറില്ല. പക്ഷെ അമ്മമാര്‍ക്ക് വേണ്ടത്ര പോഷകം ശരീരത്തില്‍ എത്തുന്നുണ്ടെന്ന് ആരെങ്കിലും ഉറപ്പുവരുത്താറുണ്ടോ? ഇവയാണ് അവരുടെ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ വേണ്ടത്.

11 MAY 2024

TV9 MALAYALAM

കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ സ്ത്രീകള്‍ പതിവായി കഴിക്കേണ്ടത് അനിവാര്യാണ്. അവരുടെ എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം അടങ്ങിയ ഭക്ഷണം ശരീരത്തിലെത്തണം.

കാത്സ്യം

അയേണ്‍

വിളര്‍ച്ചയെ അകറ്റാനും ആരോഗ്യം കൂട്ടാനും അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സ്ത്രീകള്‍ പതിവായി കഴിച്ചിരിക്കണം.

സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തിന് വളരെ ആവശ്യമായ ഒന്നാണ് ഫോളേറ്റ്. അതുകൊണ്ട് ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

ഫോളേറ്റ്

ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ഒമേഗ 3 ഫാറ്റി ആസിഡ്

സൂര്യപ്രകാശത്തിലൂടെ അല്ലാതെ ചില ഭക്ഷണങ്ങളിലൂടെയും നമുക്ക് വൈറ്റമിന്‍ ഡി ലഭിക്കും. വൈറ്റമിന്‍ ഡി കുറയുമ്പോള്‍ എല്ല്, പേശി, മുടി, സ്‌കിന്‍ എന്നിവയെല്ലാം തകരാറിലാകും.

വൈറ്റമിന്‍ ഡി

പേശികളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മഗ്നീഷ്യം ആവശ്യമാണ്.

മഗ്നീഷ്യം

മുടി, സ്‌കിന്‍ എന്നിവയുടെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിലെത്തണം.

വൈറ്റമിന്‍ സി

പേശികളുടെ രൂപീകരണത്തിനും ഹോര്‍മോണ്‍ ഉത്പാദനത്തിനും പ്രോട്ടീന്‍ ആവശ്യമാണ്.

പ്രോട്ടീന്‍

അറിയുമോ ആലിഞ്ഞിച്ചക്കയുടെ ഗുണങ്ങള്‍