ഹാപ്പി ബർത്ത് ഡേ അപ്പു... പ്രണവിന്റെ പിറന്നാൾ വിശേഷങ്ങൾ...

13 JULY 2024

Aswathy Balachandran 

വ്യത്യസ്തനാണ് പ്രണവ് മോഹന്‍ലാല്‍ എന്നത് പലരും പറഞ്ഞു പറഞ്ഞ് പതം വന്ന കാര്യമാണ്. പ്രണവിന്റെ പിറന്നാളായ ഇന്ന് ആശംസകളുമായി പല പ്രമുഖരും രം​ഗത്തെത്തി. 

പ്രണവ് മോഹന്‍ലാല്‍

ആദ്യമെത്തിയത് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് അച്ഛന്‍ മോഹന്‍ലാലും, സഹോദരി വിസ്മയ മോഹന്‍ലാലുമാണ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഇത്. 

ആശംസകള്‍

എന്റെ പ്രിയപ്പെട്ട അപ്പുവിന് ജന്മദിനാശംസകള്‍. നിന്നെപ്പോലെ സ്‌പെഷ്യല്‍ ആയിരിക്കട്ടെ നിനക്ക് ഈ ദിവസവും. ഒരുപാട് സ്‌നേഹത്തോടെ അച്ഛന്‍' എന്നാണ് പ്രണവിന്റെ ഒരു സിംഗിള്‍ ഫോട്ടോയ്‌ക്കൊപ്പം മോഹന്‍ലാല്‍ കുറിച്ചത്. 

ജന്മദിനാശംസകള്‍

ഏതോ ഒരു യാത്രയില്‍ എടുത്തതാണ് ഫോട്ടോ. ചിത്രത്തിന് താഴെ താരപുത്രന് ആശംസകള്‍ അറിയിച്ച് നിരവധി കമന്റുകളാണ് വരുന്നത്. 

കമന്റുകൾ

മകന്‍ ഇപ്പോള്‍ ഏത് കുന്നിന്റെ മുകളിലായിരിക്കും, മകനെ തിരിച്ചുവരൂ എന്ന് ഒരു പോസ്റ്റിടാമായിരുന്നില്ലേ ലാലേട്ടാ, മകനെ ഓര്‍ത്തല്ലോ എന്നൊക്കെയുള്ള മറ്റ് കമന്റുകള്‍ക്കും കുറവൊന്നും ഇല്ല.

മകനെ തിരിച്ചുവരൂ

'ഹാപ്പി ബര്‍ത്ത്‌ഡേ ബ്രോസ്‌കി' എന്നാണ് വിസ്മയയുടെ ക്യാപ്ഷന്‍. ഇതിനു താഴെ നിരവധിപേർ ലൈക്കുമായെത്തിയിട്ടുണ്ട്. 

ബ്രോസ്‌കി

Next: കാണാം അനന്ത്- രാധികാ ജോഡികളുടെ ട്രെൻഡിങ് ലുക്ക്