30 AUGUST 2024
ABDUL BASITH
ജന്തുലോകം വളരെ വൈവിധ്യമാർന്നതാണ്. നമുക്ക് തീരെ പരിചയമില്ലാത്ത ജീവികൾ ഉൾപ്പെടെ നമുക്കൊപ്പവും നമുക്ക് ചുറ്റും കഴിയുന്ന ജീവികളുണ്ട്.
സന്തോഷമായിരിക്കാനാണ് നമ്മൾ മനുഷ്യരുൾപ്പെടെ എല്ലാവരും ആഗ്രഹിക്കുന്നത്. ജീവിവർഗങ്ങളിലുമുണ്ട്, ഇങ്ങനെ സന്തോഷരായിക്കുന്നവർ. അവരിൽ ചിലർ.
ഓസ്ട്രേലിയക്കാരനാണ് ക്വോക്ക. ഏതാണ്ട് ഒരു വളർത്തുപൂച്ചയുടെ വലിപ്പമുള്ള ഇവ മുഖത്ത് എല്ലായ്പ്പോഴുമുള്ള ചിരി കൊണ്ടാണ് അറിയപ്പെടുന്നത്.
മനുഷ്യരോട് കൂട്ടുകൂടാൻ വളരെ ഇഷ്ടമുള്ള ജീവിയാണ് ഡോൾഫിൻ. ബുദ്ധിയുള്ള ഇവർ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജീവികളിലൊന്നാണ്.
മരം കയറിയും ഉല്ലാസത്തോടെ ഓടിനടന്നും എപ്പോഴും സന്തോഷത്തോടെ കഴിയുന്ന ജീവിയാണ് സൺ ബെയർ. ഏഷ്യയിലെ ഉഷ്ണമേഖലാ വനങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്.
ലോകത്തെ ഏറ്റവും വലിയ മീൻകൊത്തിയാണ് ഈ പക്ഷി. ഇവ തങ്ങളുടെ ഇണയെ വിളിക്കുന്ന ശബ്ദം മനുഷ്യർ ചിരിക്കുന്നത് പോലെയാണ്.
അമേരിക്കയിലാണ് ബ്ലൂബേർഡുകൾ കാണപ്പെടുന്നത്. 'സന്തോഷത്തിൻ്റെ ബ്ലൂബേർഡുകൾ' എന്നറിയപ്പെടുന്ന ഈ പക്ഷി സന്തോഷത്തിൻ്റെ അടയാളമായാണ് കണക്കാക്കപ്പെടുന്നത്.
Next: ചാമ്പയ്ക്ക ചില്ലറക്കാരനല്ല, ഗുണങ്ങൾ ഏറെ!