മുടി കൊഴിയുന്നുണ്ടോ? വിഷമിക്കേണ്ട, മുടിവളർച്ചയെ സഹായിക്കുന്ന പഴങ്ങൾ

23 July 2024

Abdul basith

മുടികൊഴിച്ചിൽ നമ്മളിൽ പലരും അനുഭവിക്കുന്ന പ്രശ്നമാണ്. കുളിക്കുമ്പോഴും മറ്റും മുടി കൊഴിയുന്നത് പ്രതിസന്ധിയാണ്. ഇത് തടയാൻ പല വഴികളും നമ്മൾ പരീക്ഷിച്ചതുമാണ്.

മുടികൊഴിച്ചിൽ

പല പ്രതിവിധികൾ പരീക്ഷിച്ചിട്ടും മുടികൊഴിച്ചിൽ കുറയുന്നില്ലെന്നാണോ? എങ്കിലിതാ മുടിവളർച്ചയെ സഹായിക്കുന്ന അഞ്ച് പഴങ്ങൾ.

പ്രതിവിധികൾ

നാരങ്ങ വർഗത്തിലുള്ള ഓറഞ്ച് ഉൾപ്പെടെയുള്ള പഴങ്ങൾ മുടിവളർച്ചയെ സഹായിക്കും. ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി മുടിവളർച്ചയ്ക്ക് ഗുണകരമാണ്.

നാരങ്ങ വർഗം

സ്ട്രോബെറി, ബ്ലൂബെറി മുതൽ മൾബറി വരെയുള്ള ബെറിപ്പഴങ്ങളും മുടിവളർച്ചയ്ക്ക് സഹായകമാണ്. ഇതിലടങ്ങിയ ആൻ്റിഓക്സിഡൻ്റുകൾ മുടി കൊഴിയുന്നത് തടയും.

ബെറികൾ

വിറ്റാമിൻ ഇയും ഹെൽത്തി ഫാറ്റുമാണ് അവക്കാഡോയിൽ ഉള്ളത്. ഇത് രക്തയോട്ടം വർധിപ്പിച്ച് മുടിയുടെ വളർച്ച പരിപോഷിപ്പിക്കും.

അവക്കാഡോ

പൊട്ടാസ്യവും വിറ്റാമിനുകളും ധാരാളമായി അടങ്ങിയിട്ടുള്ളൊരു പഴമാണ് വാഴപ്പഴം. ഇത് മുടി പൊട്ടുന്നത് തടഞ്ഞ് മുടികൊഴിച്ചിൽ കുറയ്ക്കും.

വാഴപ്പഴം

വിറ്റാമിൻ എ, സി, ഇ എന്നിവയും എൻസൈമുകളും അടങ്ങിയിട്ടുള്ള പപ്പായ മുടി വളരുന്നതിന് സഹായകമാണ്.

പപ്പായ