23 July 2024
Abdul basith
മഴക്കാലത്തെ കേശസംരക്ഷണം അല്പം ബുദ്ധുമുട്ടുള്ളതാണ്. മഴയും അന്തരീക്ഷത്തിലെ ഈർപ്പവും കാരണം നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ മുടി ആകെ അലങ്കോലമാവുമെന്നുറപ്പ്.
ചുരുളുകളുള്ള മുടിയുള്ളവർക്കാണ് ഏറെ പ്രശ്നം. എത്ര നന്നായി മുടി ഒതുക്കിയാലും അന്തരീക്ഷത്തിലെ ഈർപ്പം കാരണം വളരെ വേഗത്തിൽ മുടിയാകെ അലങ്കോലമാവും.
മഴക്കാലത്ത് കേശസംരക്ഷണം കൃത്യമായി നടക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടി കുറേയൊക്കെ സുരക്ഷിതമായി സൂക്ഷിക്കാം.
തലയോട്ടിയിലെ അഴുക്ക് നീക്കാൻ ഷാമ്പൂ ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യമാണ്. തലയോട്ടിയിലെ എണ്ണമയം നിരന്ത്രിക്കാൻ കഴിയുന്ന ഷാമ്പൂ ഉപയോഗിക്കുക.
ഹെയർ സ്റ്റൈലിങ് മുടിയെ നശിപ്പിക്കാനിടയുണ്ട്. കർളിങ് അയൺ, സ്ട്രൈറ്റ്നർ, ബ്ലോ ഡ്രയർ തുടങ്ങിയവ നിയന്ത്രിതമായി മാത്രം ഉപയോഗിക്കുക.
മഴവെള്ളത്തിൽ നിന്ന് മുടിയെ സംരക്ഷിക്കുക. കുട ഉപയോഗിക്കാം. മഴയിൽ നനഞ്ഞാൽ ശുദ്ധമായ വെള്ളം കൊണ്ട് തലകഴുകി തുടയ്ക്കുക.
ചീർപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. ഇഴകൾക്കിടയിൽ നല്ല ഇടയുണ്ടാവണം. ഇഴകൾക്കിടയിൽ ഇടയില്ലാത്ത ചീർപ്പാണെങ്കിൽ മുടിയിലെ കുരുക്ക് വീണ്ടും കുരുങ്ങാൻ സാധ്യതയുണ്ട്.