05 August 2024
Abdul basith
മുടിവളർച്ചയെ പരിപോഷിപ്പിക്കാൻ നമ്മൾ പല വഴികളും പരീക്ഷിക്കാറുണ്ട്. മുടികൊഴിച്ചിൽ കുറച്ച് മുടിവളർച്ചയെ സഹായിക്കുന്ന പല വിദ്യകളുമുണ്ട്.
പല വഴികൾക്കുമൊപ്പം മുടി വളർച്ച പരിപോഷിപ്പിക്കാൻ പറ്റിയ ഒരു വഴിയാണ് ഡ്രൈ ഫൂട്ട്സ്. ഇതാ മുടി വളർച്ചയെ സഹായിക്കുന്ന അഞ്ച് ഡ്രൈ ഫ്രൂട്ട്സ്.
വൈറ്റമിൻ ഇ, ബി എന്നിവകൾ കൊണ്ട് സമ്പന്നമാണ് ബദാം. രോമകൂപം നശിക്കുന്നത് തടഞ്ഞ് മുടിവളർച്ചയെ പരിപോഷിപ്പിക്കാൻ ബദാമിന് കഴിയും.
ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളമുണ്ട് വാൽനട്ടിൽ. മുടിവളർച്ചയും കരുത്തും വർധിപ്പിക്കാൻ വാൽനട്ടിന് സാധിക്കും.
കാഴ്ചയിൽ ചക്കക്കുരു പോലെ തോന്നുന്നതാണ് ബ്രസീൽ നട്ട്. ബ്രസീൽ നട്ടിലെ സെലനിയം രോമകൂപങ്ങളിലെ നാശം തടഞ്ഞ് മുടിവളർച്ച വർധിപ്പിക്കും.
പ്രോട്ടീനും സിങ്കും അടങ്ങിയിരിക്കുന്നതാണ് അണ്ടിപ്പരിപ്പ്. ഇത് മുടിവളർച്ചയെ സഹായിക്കും.
മുൻ താരങ്ങൾ
ഹേസൽനട്ടിൽ വൈറ്റമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതും രോമകൂപത്തിൻ്റെ നാശം തടഞ്ഞ് മുടിവളർച്ചയെ സഹായിക്കും.