മുടിവളർച്ച പരിപോഷിപ്പിക്കണോ? ഇതാ ഈ പതിവുകൾ സഹായിക്കും

07 August 2024

Abdul basith

മുടിവളർച്ച പരിപോഷിപ്പിക്കാൻ നമ്മൾ പല മാർഗങ്ങളും പരീക്ഷിക്കാറുണ്ട്. എന്നാൽ, ജീവിതശൈലിയിലെ ചില പതിവുകൾ കൊണ്ട് തന്നെ ഇത് സാധിക്കും.

മുടിവളർച്ച

ധാരാളം വെള്ളം കുടിയ്ക്കേണ്ടത് മുടിവളർച്ച പരിപോഷിപ്പിക്കാൻ വളരെ അത്യാവശ്യമാണ്. നിർജലീകരണം മുടികൊഴിച്ചിലിന് കാരണമാകും.

വെള്ളം കുടിയ്ക്കുക

ബാലൻസ്ഡായ ഭക്ഷണക്രമവും മുടിവളർച്ചയെ സഹായിക്കും. വൈറ്റമിൽ സി, ഡി, അയൺ, സിങ്ക് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം.

ഭക്ഷണക്രമം

ഇടക്കിടെ മുടി കഴുകി വൃത്തിയായി സൂക്ഷിക്കണം. വിയർത്ത, വൃത്തിയില്ലാത്ത തലയോട്ടി മുടി കൊഴിച്ചിലുണ്ടാക്കും.

മുടി കഴുകൽ

മുടി സ്ട്രെയിറ്റ് ചെയ്യുന്നത് സ്റ്റൈലിങ് ടൂളുകൾ ഉപയോഗിച്ച് മുടി സ്റ്റൈൽ ചെയ്യുന്നതും മുടിയ്ക്ക് തകർച്ചയുണ്ടാക്കും. ബ്ലോ ഡ്രയർ ഉപയോഗിക്കുന്നതും നല്ലതല്ല.

ഹെയർ സ്റ്റൈലിങ്

കൃത്യമായി വ്യായാമം ചെയ്യുക. ഇത് സ്ട്രെസ് കുറച്ച് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. രക്തയോട്ടം കൂടുന്നത് മുടിവളർച്ചയെയും സഹായിക്കും.

വ്യായാമം

മുൻ താരങ്ങൾ

പുകവലിയും മദ്യപാനവും ഒഴിവാക്കണം. ഇത് രണ്ടും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല.

പുകവലിയും മദ്യപാനവും