20 November 2024
SHIJI MK
Unsplash Images
ഉറങ്ങുമ്പോള്‍ വായതുറന്ന് കിടക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എത്ര ശ്രമിച്ചാലും വാ അടച്ച് വെക്കാന്‍ സാധിക്കാറില്ല.
ഒരാള്‍ ഉറങ്ങുമ്പോള്‍ വായ തുറന്നുപിടിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അയാള്‍ക്ക് കൃത്യമായി ശ്വാസം ലഭിക്കുന്നില്ല എന്നതാണ്.
വായതുറന്ന് ഉറങ്ങുന്നതും വായിലൂടെ ശ്വാസമെടുക്കുന്നതും പല്ലുകളുടെ ആരോഗ്യം മോശമാക്കാനും സാധ്യതയുണ്ട്.
വായയിലൂടെ ശ്വാസമെടുക്ക് വായതുറന്ന് കിടന്നുറങ്ങുന്നയാള്‍ക്ക് ഭാവിയില്‍ കൂര്‍ക്കംവലി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
മാത്രമല്ല, വായയിലൂടെ ശ്വാസമെടുക്കുന്നവര്‍ക്ക് എപ്പോഴും ചുമ വരാനും സാധ്യതയുണ്ട്.
വായയിലൂടെ ശ്വാസമെടുക്കുന്നവര്‍ക്ക് വായ്‌നാറ്റം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
വായതുറന്ന് ഉറങ്ങുന്നവരുടെ കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.
മൂക്കിലൂടെ ആവശ്യത്തിന് ശ്വാസമെടുക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ഒരാള്‍ വായയിലൂടെ ശ്വസിക്കുന്നത്.
ഇങ്ങനെ സംഭവിക്കുന്നതിന് മൂക്കിലെ ദശ, താടിയെല്ലിന്റെ വലിപ്പം എന്നിങ്ങനെ കാരണമാകാറുണ്ട്.
ആര്‍ത്തവ സമയത്ത് വയറ് വീര്‍ക്കുന്നുണ്ടോ?