മൾട്ടിപ്ലക്സിൽ പോകാത്തവരാണോ നിങ്ങൾ? എങ്കിൽ നാളെ തന്നെ വിട്ടോ

19 September 2024

TV9 Malayalam

കോവിഡിന് ശേഷം തീയറ്ററുകൾ സജീവമായതിന്റെ ഓർമ്മയ്ക്കാണ്  ദേശീയ സിനിമാ ദിനം ആചരിക്കുന്നത്.

ദേശീയ സിനിമാ ദിനം

Pic Credit: Getty Images

ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് നാളെ മൾട്ടിപ്ലെക്സ് തിയേറ്ററുകളിൽ 99 രൂപയ്ക്ക് സിനിമ ആസ്വദിക്കാം. 

നിരക്ക്

രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലക്സ് ​ഗ്രൂപ്പുകളുടെ 4000 ല്‍ അധികം സ്ക്രീനുകളിലാണ് സിനിമാ ദിനം ആഘോഷിക്കുന്നത്. മൾട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടേതാണ് ഓഫർ.

ഓഫർ 

പിവിആര്‍ ഐനോക്സ്, സിനിപൊളിസ്, മിറാഷ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മുക്ത എ2, മൂവി ടൈം, വേവ്, മൂവിമാക്സ്, എം2കെ, ഡിലൈറ്റ് എന്നിവയ്ക്ക് കീഴിലുള്ള തീയറ്ററുകളിലാണ് ഓഫർ ലഭിക്കുക. 

സ്ക്രീനുകൾ

ചില മൾട്ടിപ്ലക്സുകൾക്ക് തിരഞ്ഞെടുത്ത ന​ഗരങ്ങളിലാണ് ഓഫർ.  3ഡി സിനിമകൾക്കും പ്രീമിയം ക്ലാസ്സുകൾക്കും ഓഫറുണ്ടാകില്ല. ഭക്ഷണത്തിനും പാനീയങ്ങൾക്കും ഓഫറുണ്ടാകും.

3 ഡി സിനിമ

Next: വന്താച്ച് വന്താച്ച് 'ടീൻ ഇൻസ്റ്റ' വന്താച്ച്