08 JUNE  2024

TV9 MALAYALAM

കല്യാണം കഴിക്കൂ.... പ്രോത്സാഹനം നൽകി ജപ്പാന്‍ സര്‍ക്കാര്‍ വക ഡേറ്റിങ് ആപ്പ്

സ്വന്തം ഡേറ്റിങ് ആപ്പ് പുറത്തിറക്കാന്‍ ജപ്പാന്‍ ഭരണകൂടം.

സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് നിര്‍മിച്ച ഈ ആപ്ലിക്കേഷന്‍ ഉടന്‍ ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനന നിരക്ക് കൂട്ടാന്‍ ഡേറ്റിങ് ആപ്പ് പുറത്തിറക്കി, വിവാഹവും കുടുംബ ബന്ധങ്ങളും പ്രോല്‍സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിയമപരമായി സിംഗിള്‍ ആയവര്‍ക്ക് മാത്രമാണ് പുതിയ ഡേറ്റിങ് ആപ്പില്‍ 'പ്രവേശനം'.

ആപ്പില്‍ കയറുന്നവരെല്ലാം 'കല്യാണം കഴിക്കാന്‍ തയ്യാറാണെന്ന' സാക്ഷ്യപത്രവും ലോഗിന്‍ ചെയ്യുമ്പോള്‍ നല്‍കണം.

പണം നല്‍കിയാണ് ആപ്പ് ഉപയോഗിക്കാനാവുക. നിയമപരമായി വിവാഹിതരല്ലെന്ന് വ്യക്തമാക്കുന്ന രേഖകളും വിവാഹിതരാകാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു കത്തും നല്‍കണം.

മറുക് നോക്കി ത്വക് ക്യാൻസർ കണ്ടെത്താം…