31 MAY 2024
മയോനിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ഗോപി സുന്ദർ
നിരന്തരം വിവാദങ്ങളും വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വരുന്ന സംഗീത സംവിധായകനും ഗായകനുമാണ് ഗോപി സുന്ദർ
ഗായിക അമൃത സുരേഷുമായി പ്രണയത്തിലായതുമെല്ലാം ചർച്ചയായിരുന്നു. ഗായിക അഭയ ഹിരൺമയി പത്ത് വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു.
കഴിഞ്ഞ ദിവസം ആയിരുന്നു ഗോപിയുടെ നാല്പത്തി ഏഴാം പിറന്നാൾ.
ആർട്ടിസ്റ്റ് ആയ പ്രിയ നായരും(മയോനി) ഗോപി സുന്ദറിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. എക്കാലത്തേതിലും വെച്ച് ഏറ്റവും നല്ല പിറന്നാള്‍ എന്ന് കുറിച്ചു കൊണ്ടാണ് മയോണിയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ കുറിച്ചിരിക്കുന്നത്. നടിയും മോഡലുമായ അഞ്ജന നായരും ഗോപി സുന്ദറിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് മയോനിക്ക് ഒപ്പമുള്ള ഗോപി സുന്ദറിന്റെ ഫോട്ടോകൾ പുറത്തുവന്നത്. പിന്നാലെ മയോനിയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും തന്നെ പഠിപ്പിച്ച ആളാണ് ഗോപി സുന്ദർ എന്നായിരുന്നു അന്ന് മയോനി കുറിച്ചത്.