വിറ്റാമിൻ സി, ആന്റി-ഓക്സിഡന്റുകൾ, ഫൈബർ എന്നിവ ധാരാളം അടങ്ങിയ രണ്ട് പഴങ്ങളാണ് ഓറഞ്ചും നെല്ലിക്കയും. ഇവ പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇവ വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.

നെല്ലിക്കയോ ഓറഞ്ചോ?

Image Courtesy: Getty Images/PTI

ഓറഞ്ചിനേക്കാൾ വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ആന്റി-ഓക്സിഡന്റുകൾ ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കുന്നു. 

നെല്ലിക്ക

ഫ്ളേവനോയിഡുകൾ, പോളിഫെനോൾസ് തുടങ്ങിയ ആന്റി-ഓക്സിഡന്റുകളാൽ സമ്പന്നമാണ് നെല്ലിക്ക. ഇവ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നു. അമിത കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് നെല്ലിക്ക. 

നെല്ലിക്ക

ശരീരഭാരം കുറയ്ക്കാനും നെല്ലിക്ക മികച്ചതാണ്. ഇവ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സഹായിക്കുന്നു.

നെല്ലിക്ക

ഓറഞ്ച് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. അതിനാൽ, ഓറഞ്ച് കഴിച്ചതിന് ശേഷം വിശപ്പ് കുറയുകയും, അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.

ഓറഞ്ച് 

ഓറഞ്ചിലുള്ള വിറ്റാമിൻ സി ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഇവ ശരീരത്തിലെ ചീത്ത കൊഴുപ്പിനെ പുറന്തള്ളാനും സഹായിക്കുന്നു. 

ഓറഞ്ച് 

ഓറഞ്ചിൽ അടങ്ങിയിട്ടുള്ള നാരുകൾ വിശപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. നെല്ലിക്ക പോലെ തന്നെ ഓറഞ്ചും ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.

ഓറഞ്ച് 

NEXT: പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം