ലോക്ഡ് ഫോള്‍ഡര്‍ ഇനി അത്രക്ക് ലോക്കാകില്ല

04 July 2024

SHIJI MK

നമ്മുടെ കയ്യിലുള്ള ഫോട്ടോകളെല്ലാം സൂക്ഷിച്ച് വെക്കാറുള്ളത് ഗൂഗിള്‍ ഫോട്ടോസിലായിരിക്കും. ഇതില്‍ ചിലത് ആരും കാണാതെ ലോക്ഡ് ഫോള്‍ഡറില്‍ സൂക്ഷിക്കാറുമുണ്ട്.

ഗൂഗിള്‍ ഫോട്ടോസ്

ഗൂഗിള്‍ ഫോട്ടോസിലെ ലോക്ഡ് ഫോള്‍ഡര്‍ ഇനി അധികം പ്രയാസപ്പെടേണ്ടി വരില്ല. ലോക്ഡ് ഫോള്‍ഡറില്‍ ഇനി ആര്‍ക്കും എളുപ്പത്തില്‍ പ്രവേശിക്കാം എന്നാണ് കമ്പനി പറയുന്നത്.

ലോക്ഡ് ഫോള്‍ഡര്‍

പണ്ട് ലോക്ഡ് ഫോള്‍ഡര്‍ കണ്ടെത്താന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നിരുന്നു. എന്നാല്‍ പുതിയ അപ്‌ഡേറ്റ് ആളുകളില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ആശങ്ക

സ്വകാര്യത ആവശ്യമായ ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കാന്‍ നേരത്തെ മുതല്‍ തന്നെ ഗൂഗില്‍ ഫോട്ടോസില്‍ അവസരമുണ്ട്. പക്ഷെ ഈ ലോക്ഡ് ഫോള്‍ഡര്‍ എവിടെയാണെന്ന് കണ്ടെത്തുന്നത് അത്ര എളുപ്പമായിരുന്നില്ല.

സ്വകാര്യത

പുതിയ അപ്‌ഡേറ്റ് പ്രകാരം ലോക്ഡ് ഫോള്‍ഡര്‍ ഫേവറൈറ്റ്, ആര്‍ക്കൈവ്, ട്രാഷ് എന്നിവയ്‌ക്കൊപ്പം കാണാം. ഇനി എളുപ്പത്തില്‍ ലോക്ഡ് ഫോള്‍ഡറിലേക്ക ആളുകള്‍ക്കെത്താം.

വ്യക്തം

എന്നാല്‍ ഇത്തരത്തില്‍ എളുപ്പത്തില്‍ ഫോള്‍ഡറിലേക്ക് എത്താനാകുന്നത് മൂലം അബദ്ധത്തില്‍ ഫോട്ടകളും വീഡിയോകളും തുറക്കുന്നതിന് വഴിവെക്കുമോ എന്ന ആശങ്ക ആളുകള്‍ക്കുണ്ട്.

വില്ലനാകുമോ

പുതിയ സൗകര്യം പ്രയോജനപ്പെടുത്താന്‍ നിലവിലെ ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ മതിയാകും.

അപ്‌ഡേറ്റ്